Saturday, January 31, 2015

January 31, 2015
IST 9.20 PM Sunday



ജന്മാന്തരങ്ങളുടെ പ്രാചീനപുരാണങ്ങൾ
ക്ഷേത്രഗോപുരവാതിൽ തുറന്ന്
ആൽ വിളക്കിലെ
എണ്ണത്തിരികത്തും പ്രകാശത്തിലൂടെ
മനസ്സിലേറിയ ദീപാരാധനയിൽ
തുളസിപ്പൂവിതളിൽ തീർഥം തൂവി
മുന്നിലുണരും ഗ്രാമം
ദീപക്കാഴ്ച്ചയേറ്റും
പ്രദക്ഷിണവഴിയിലൂടെ
ലോകം ചുരുങ്ങിവരും
സാന്ധ്യചക്രവാളം കാണാനാവും
പശ്ചിമദിക്കിനരികിലൂടെ
കൂടുതേടിപ്പോകും കിളികൾ
നഗരത്തിന്റെ അലങ്കാരപ്പെട്ടിയിലെ
ഉറഞ്ഞമഷിനിറയും പേനതുമ്പിലെയക്ഷരങ്ങൾ
മെല്ലെ മെല്ലെ വിരലിലേറി
യന്ത്രക്കൂട്ടിൽ ആരൂഢവും, മേൽഭിത്തിയും
മേൽക്കൂരയും കെട്ടി കവിതയുടെ
നിറമുള്ള ശുഭ്രനിറവും ചാർത്തിയപ്പോൾ
ഗ്രാമനഗരങ്ങൾ സമാന്തരപാതയിലൂടെ
നിസംഗംതയോടെ നടന്നുനീങ്ങി..

No comments:

Post a Comment