Thursday, January 15, 2015

January 16, 2015
ist 11.29 am
Friday

സ്വപ്നം പോലൊരു ഗ്രാമത്തിലായിരുന്നു ഹൃദയം..
(Rema Prasanna Pisharody)

സ്വപ്നം പോലൊരു
ഗ്രാമത്തിലായിരുന്നു ഹൃദയം
മനസ്സിന്റെയാരൂഢത്തിനരികിൽ
ആൽ മരം വളർന്ന് തണലേകിയ ഗ്രാമം
യാഥാർഥ്യത്തിന്റെ വെയിൽപ്പാളികൾ
പാകിയ കിഴക്കേപാതയിലൂടെ
വീണ്ടും നടന്നെത്തിയ ഗ്രാമവീട്ടിൽ
സ്വപ്നങ്ങളുറയും ശൈത്യ ഋതു
കൂടുകൂട്ടിയിരുന്നു
പഴമയുടെ പാതിയുടഞ്ഞ നിലകാതുകളിൽ
വെള്ളിവെളിച്ചം തിളങ്ങും
പ്രഭാതങ്ങളിൽ
മന്ദാരമരങ്ങൾക്കരികിലൂടെ
സ്വപ്നയാഥാർഥ്യങ്ങളുടെ
അടർന്നു വീഴും അടയാളങ്ങൾ
എഴുതിയെഴുതിയുയർന്ന മതിലുകൾ
ഗ്രാമനഗരങ്ങളുടെ സമാന്തരരേഖകൾ.
സ്വപ്നം പോലൊരു ഗ്രാമവീടിനരികിൽ
പടർന്നേറും മഞ്ഞുവള്ളികൾക്കരികിൽ
നിസംഗലയത്തിൽ ഇപ്പോഴും ഹൃദയം
സ്പന്ദിക്കുന്നു

No comments:

Post a Comment