Wednesday, January 28, 2015

January 28, 2015
IST 2.07 PM Wednesday

നടന്നുനീങ്ങും ആൾക്കൂട്ടത്തിനരികിൽ


മഴയുടെ ഭൂസുഗന്ധം പടർന്ന
ഇലച്ചാർത്തുകൾക്കപ്പുറും
ജാലകവാതിലിനരികിൽ
വെയിൽ പടർന്ന ദിനങ്ങളിൽ
ആകാശചക്രവാളം
അനന്തമായ സമസ്യയായ്
അകലെയകലെയേതോ നിഗൂഢസത്യമായ്
സ്വർഗനരകങ്ങളുടെ വാതിൽപ്പാളിക്കപ്പുറം
മറഞ്ഞിരുന്നു

ഉദ്യാനത്തിൽ പൂവുകൾ നിറയുന്നു
പൂവുകൾ കാഴ്ച്ചവസ്തുവായ്
ലാൽബാഗിലെ ഗ്ലാസ് ഹൗസിൽ
 പുൽത്തകിടിയിൽ
ദിനാന്ത്യമൊരു പ്രശാന്തിമന്ത്രം..
നടന്നുനീങ്ങും ആൾക്കൂട്ടത്തിനരികിൽ
മൈനകൾ പാറിനീങ്ങും വിശാലമാകും
ഉദ്യാനഭാവങ്ങളിലൂടെ നീങ്ങുമ്പോൾ
 ഗ്രാമപ്പൂവുകൾ
വിരിയും പ്രഭാതമാകുന്നു കവിത.. 

No comments:

Post a Comment