Thursday, January 29, 2015

January 29, 2015
IST 11.31 PM Thursday


ഇലയനക്കങ്ങളില്ലാതെ

ഇലയനക്കങ്ങളില്ലാതെ
കാറ്റനക്കമില്ലാതെ
 ജാലകമടച്ചുറങ്ങിയ
സ്വപ്നങ്ങൾ പിന്നീടുണർന്ന
കവിതയിൽ നക്ഷത്രങ്ങളായി
അനേകജന്മങ്ങളുടെ ആധി
ഒറ്റവരിക്കവിതയിൽ
നിന്നൊഴുകിയേകതാരയിലൂടെ
അനേകസ്വരങ്ങളായി
മകരത്തണുപ്പിൽ മരവിച്ച
വിരൽതുമ്പിൽ മൺ ദീപങ്ങൾ
പ്രകാശത്തിനനുസ്വരങ്ങളെഴുതി
നിറകുടങ്ങളിൽ നിന്നിറ്റുവീണ നീർത്തുള്ളികൾക്കുള്ളിൽ
ചേർന്നുണർന്ന നീർച്ചോലകൾക്കപ്പുറം
തീരമണൽത്തരികളിൽ
കടൽശംഖുകൾ പല കടലുകളുടെ
കഥയെഴുതി..
കാണാനാവാത്തത്രയും ദൂരെ
ഭൂഖണ്ഡങ്ങൾ വളരുകയും
 ഗോളാകൃതിയിൽ ചുരുങ്ങുകയും
.ദിനാന്ത്യകഥയിലെ വിസ്മയമായ്
നടന്നുനീങ്ങുകയും ചെയ്തു..

No comments:

Post a Comment