Wednesday, February 11, 2015

Tuesday, February 10, 2015

February 12, 2015
IST 10.25 AM Wednesday

ഘനരാഗങ്ങളുറയും ഭൂമദ്ധ്യരേഖയിൽ

ശീതകാലതണുപ്പിലുറങ്ങിയ
പുസ്തകങ്ങൾക്കരികിലൊരു
കവിത തേടിയൊടുവിൽ
ദീർഘപാതയിലൂടെ
ഘനരാഗങ്ങളുറയും ഭൂമദ്ധ്യരേഖയിൽ
തപസ്സാർന്ന മനസ്സ്
മൺ ചെപ്പുകളിൽ നിശ്ശബ്ദമായ
കനകസ്വപ്നങ്ങളുടെയിഴകൾ
പാകിയ മകരവെയിലിൽ
നിന്നുണർന്ന ഒരു പൂവിനുള്ളിൽ
പകുതിയുരുകിയ മഞ്ഞുകണം പോലെ
കവിതയുടെയടയാളപ്പാട് പോലെയൊരു
 കണ്ണുനീർത്തുള്ളി..
ആൾക്കൂട്ടമോടിയ വഴിയുലടഞ്ഞ
ചില്ലുജാലകത്തിനരികിൽ
ആകാശം കാണാനാവുമൊരു വിടവ്
ഈറനാർന്ന പ്രഭാതം നെയ്യും
സ്വർണ്ണനിറമാർന്ന സ്വരനൂലുകൾ
ഹൃദയത്തിലേയ്ക്കിറ്റിക്കുമൊരു
അഗ്രഹാരം..
കാനൽ ജലം തേടി കണ്ണെത്താദൂരം
വരെയും നീണ്ടുപോകും യാത്രപോലൊരു
നനുത്ത നോവ്
സ്വരങ്ങളുമനുസ്വരങ്ങളുമുലഞ്ഞുണർന്ന
മൺപൊട്ടുകളുലുണരും പുതുമയാർന്ന
രാഗമാലിക..
February 10, 2015
IST  10.21 PM Tuesday

Sunday, February 8, 2015


February 8, 2015
IST 10.28 PM Sunday


നിലവിളക്കിൽ തിരിയിട്ട്
നീർത്തിയിട്ട പലകയിൽ
പുരാണങ്ങളുടെ  വൈവിദ്ധ്യം
കസവുനൂല് പോൽ പ്രഭാതം തിളങ്ങിയ
വഴിക്കപ്പുറം മെഴുകുതിരികൾ തെളിയിച്ചു
മറ്റൊരുയർന്ന ഗോപുരം
ഗ്രന്ഥങ്ങൾ തുറന്ന് മുഗൾചിത്രങ്ങളുടെ
വെൺകല്ലുകൾക്കരികിൽ
ദൈവങ്ങളുടെ പ്രവാചകർ
ഏതിലാവും യഥാർഥദൈവമുണ്ടാവുക
ഗോപുരങ്ങൾക്ക് മോടിയേറുന്നു
ധ്വജങ്ങളിൽ സ്വർണ്ണത്തിളക്കം
വെൺ കല്ലുകൾ മിന്നുന്നു
അപ്പോഴും
ഹൃദയദേവാലയത്തിലേയ്ക്കുള്ള വഴി
മുൾവേലിക്കുള്ളിലുടക്കിക്കിടന്നു
ധൂമപ്പുകമൂടിമങ്ങിയിരുന്നു


Saturday, February 7, 2015

February 8, 2015
IST 11.42 AM Sunday


ആദ്യാക്ഷരങ്ങൾ നീറ്റിയ കവിതയിൽ


ചുരങ്ങളിലൂടെ നീണ്ടുപോയ
പ്രകാശരഹിതമാം വഴിപോലെ
ഇരുണ്ട ശീതകാലപ്രഭാതങ്ങൾ
വെയിലൊഴുകാൻ വൈകിയ
തണുപ്പിനരികിൽ
നെരിപ്പോടിൻ കനൽതുണ്ടുകൾ
 അറ്റം പൊട്ടിയ
 ആദ്യാക്ഷരങ്ങൾ നീറ്റിയ കവിതയിൽ
കണ്ണുനീരിനുപ്പ്
കുടകപ്പാലകൾ പൂത്തുലയും
നിഗൂഢവനങ്ങൾക്കപ്പുറം
ചക്രവാളവും കടന്നാകാശത്തിലെ
നക്ഷത്രങ്ങൾ പോലെ
ചുറ്റുവിളക്കുകൾ തെളിയും
സന്ധ്യയിൽ
മഷിപ്പാടുകളിൽ മാഞ്ഞുതീർന്ന
ഒരു തുടം ഓർമ്മ
കഴുകിക്ലാവുതീരാതെ
നിലവറയിൽ മയങ്ങും കദനം
വഴിയരികിലെ ആൽ മരം ചുറ്റിയോടും
ഗ്രാമകവിതകൾ...
February 7, 2015
IST 10.45 PM Saturday

Friday, February 6, 2015

February 6, 2015
IST 11.14 AM Friday


മേൽപ്പാലങ്ങളിൽ നഗരം വളരുമ്പോൾ


മേൽപ്പാലങ്ങളിൽ നഗരം വളരുമ്പോൾ
യന്ത്രങ്ങളുടെ മർമ്മരം
പൂമരങ്ങളുടെ ശിഖരങ്ങളിൽ
നിന്നുമൂഞ്ഞാൽപ്പടിയിൽ നിന്നും
മതിൽകെട്ടിയ ഓർമ്മകൾ
ചിതറിയോടുന്ന പാതകൾ

കൽക്കെട്ടിലൂടെ
കാവടിപ്പാട്ടുമായ് നീങ്ങും
പുരാണങ്ങളിൽ നിന്നകലെ തകർന്നുവീഴും
വ്യോമനൗകകളുടെ  ചിറകുകൾ

പതിയെയുണർന്ന പ്രഭാതത്തിൽ
സാധകം ചെയ്യാനാവാതെ ശൈത്യം
കൂടുകൂട്ടിയ സ്വനഗ്രാഹികൾ
മിഴിയിലേറിയ ധൂമപ്പുകയിൽ
ആൾക്കൂട്ടത്തിന്റെയവ്യക്തരൂപം

സ്വപ്നജാഗ്രത്തിനിടയിലൂടെ
അതിവേഗത്തിൽ നടന്നുനീങ്ങും
വർത്തമാനകാലം

മനസ്സിലെ കടും കെട്ടുകൾക്കുള്ളിൽ
അഴിയാനാവാതെയുറയും ചിന്തകളുപേക്ഷിച്ച്
അപൂർവ്വ കാവ്യങ്ങൾ തേടി
ഹൃദയത്തിന്റെയാർദ്രാക്ഷരങ്ങൾ

Thursday, February 5, 2015

February 6, 2015
IST 8.00 AM Friday


ചിന്തയുടെയുൾഗ്രന്ഥശാലയിൽ


ഗ്രാമവഴിയിൽ അരയാലും
മൺ തരികളും, മാവുകളും
കല്പവൃക്ഷങ്ങളുമായിരുന്നു
ശുഭ്രനിറമാർന്ന ചെമ്പകപ്പൂവുകൾ
കൊഴിഞ്ഞുവീണുണർന്ന സുഗന്ധവുമായ്
നെൽപ്പാടങ്ങൾക്കരികിലൂടെ
നടന്നുനീങ്ങും പ്രഭാതങ്ങളിൽ
ആകാശ ഗ്രഹങ്ങൾ
ഗ്രാമചിത്രങ്ങളിൽ
ദൈവികപരിവേഷമുള്ള
തിളക്കമായിരുന്നു
നാസയുടെ യന്ത്രചെപ്പുകളിലൂടെ
ഗ്രഹമൊഴികളെഴുതിയ
കടലാസുതുണ്ടുകൾ കൈയിലേറ്റി
നഗരം വളർന്നപ്പോൾ
ആര്യഭടനെയും, വരാഹമിഹിരനെയും
മനസ്സിലേറ്റി ഗ്രാമം
ഗ്രാമം വളരുമ്പോഴും ദൂരെദൂരെയുള്ള
നക്ഷത്രങ്ങൾ തിളങ്ങുമ്പോഴും
റോവറും, ക്യൂരിയോസിറ്റിയും, മംഗൾയാനും
നഗരങ്ങളിൽ നിന്ന് മെല്ലെ
ഗ്രാമത്തെയുമുൾക്കൊണ്ട് ലോകത്തെയുണർത്തി
ചിന്തയുടെയുൾഗ്രന്ഥശാലയിൽ
ആകാശഗ്രഹങ്ങൾ  മുദ്രയേകിയൊഴുകി...

February 5, 2015
ISt 10.21 PM Thursday

സ്വരങ്ങളിൽ നിന്നുണരും
നാദവീചികൾക്കരികിൽ
യോഗനിദ്രയിൽ നിന്നുണരും
പ്രഭാതം
ചന്ദനക്കാപ്പിൽ ഭക്തി
പൂജാപാത്രങ്ങളിൽ നിറയുമ്പോൾ
അമ്പലമണികൾക്കരികിലൂടെ
പ്രദക്ഷിണവഴിക്കരികിലൂടെ
പവിഴമല്ലിമരത്തിനരികിലൂടെ
ഗ്രാമം മെല്ലെ മിഴിതുറന്നു

ദിനങ്ങളുടെ ചില്ലയിൽ
കിളികളുണരുമ്പോൾ
ഹൃദയം മെല്ലെ ഭാഷാലിപിയിലുടക്കിക്കോറിയ
കവിതകളെ മെല്ലെ  ഓർമ്മപ്പുസ്തകത്തിലേറ്റി

വഴിയിൽ പൂക്കാലങ്ങൾ മറന്നിട്ട
ഇലയിതളുകൾ
ചന്ദനപ്പൊട്ടുകൾ
തീർഥപാത്രങ്ങൾ



Wednesday, February 4, 2015


February 4, 2015
IST 10.54 PM  Wednesday




ദിനാന്ത്യമൊരു  തുണ്ടുകടലാസിലെ
ചുരുക്കെഴുത്തുകവിതയായ്
മാറിയ ചക്രവാളത്തിൽ
നിലതെറ്റിയ തോണികളിൽ
നിർണ്ണയം തേടിയൊഴുകി തിരകൾ

കാൽപ്പദങ്ങളിലെ മൺ തരികൾ
ഭൂസ്പന്ദങ്ങളുടെ കഥയെഴുതിയ
ഭൂഖണ്ഡങ്ങളിൽ
തീർഥയാത്രയ്ക്കെത്തിയ
നീർമുകിലുകൾ..

ഉലയും  ഋതുക്കാഴ്ചകളിൽ
ശൈത്യമഴപെയ്യുമ്പോൾ
കസവുപുടവയുമായ് പുരാണങ്ങൾ
സന്ധ്യാദീപങ്ങൾക്കരികിലിരുന്നു..

നേർമ്മയേറിയ തിരിനാളങ്ങൾക്കരികിലൂടെ
വിസ്മയമിഴികളിൽ തിളക്കവുമായ്
നക്ഷത്രങ്ങളെത്തിയപ്പോഴേയ്ക്കും
സ്വപ്നങ്ങൾ ജാഗ്രത്തിലേയ്ക്ക് നടന്നേറിയിരുന്നു

കിളികൾ ചേക്കേറും ചില്ലകളിൽ
തണുത്ത നിശബ്ദത കൂടുകളൊരുക്കിയ
ദിനാന്ത്യകവിതയിൽ
സ്വരങ്ങളുടെ, കടലിന്റെയാന്ദോളനം

Tuesday, February 3, 2015

February 4, 2014
IST 11.44 AM Wednesday


February 3, 2015
IST 7.47 PM  Tuesday

ചിന്തകളുടെ ചിത്രശാലയിൽ

നനഞ്ഞുണങ്ങിയ മണ്ണിൽ
ശൈത്യമുപേക്ഷിക്കും
കൊഴിഞ്ഞ ഇലകൾ

അടർന്ന് വീണ തെങ്ങിൻപ്പൂക്കുലകളിൽ
കായ്പ്പാകം മറന്ന ഓർമ്മചിന്തുകൾ
ഇടറി വീണ നിമിഷങ്ങളിൽ
തട്ടിയുലഞ്ഞ നിഴലുകൾ

കൈവിരലിലെ തൂലികയിൽ
ഉറയും വാക്കുകൾ
കാലഹരണപ്പെട്ട പരാതികൾ
ഇരുമ്പുവാതിലുകളിലുറങ്ങും
ഉരുക്കുടുപ്പുകൾ
നിലതെറ്റിവീണ അക്ഷരങ്ങൾ
വീണുടഞ്ഞ സംവൽസരങ്ങൾ

ഇന്നിന്റെ ചെപ്പിൽ നിറയും
പ്രാർഥനാമുത്തുകൾ
പ്രഭാതമുണർത്തും വെൺശംഖുകൾ
വെള്ളോടുമണിനാദം

എഴുതിതീരാതെ
തിരയൊഴുകും തീരങ്ങളിലൂടെ
കടലിരമ്പും മുനമ്പ്

വിൺ താരകങ്ങളുടെ
ചെപ്പിലുറങ്ങും ഈറൻ നോവ്
നടന്നു  നീങ്ങും വഴിയിൽ
ആകാശത്തിന്റെ മേൽക്കൂര

ചിന്തകളുടെ ചിത്രശാലയിൽ
പകുത്തിട്ട പുസ്തകങ്ങൾ,
നിർണ്ണയം മറന്ന തുലാസുകൾ

കവിതയുടെ കഥാന്ത്യം
സങ്കീർണ്ണമായൊരു
സങ്കീർത്തനമന്ത്രം

Sunday, February 1, 2015

February 2, 2015
IST 12.51 AM Monday


അറ്റമുടഞ്ഞ അശോകസ്തംഭം



ബാർമറിലും, ജാം നഗറിലും
വീണ്ടും മിഗ് തകർന്നുവീണിരിക്കുന്നു
പാതയോരത്ത്, കടലോരത്ത്
ജീവരേഖയുടെ ദൈർഘ്യവുമായ്
പറന്നിറങ്ങും വർണ്ണക്കുടകൾ

മിഗ്
പറക്കും മരണപേടകമോ?
തകർന്നുലഞ്ഞ ഹൃദയങ്ങൾ
അങ്ങനെ പറയുന്നു
തണുത്ത സന്ധ്യകളിൽ
കുടീരങ്ങൾക്കരികിൽ
തൂക്കി വിറ്റ പതാക
അറ്റമുടഞ്ഞ അശോകസ്തംഭം

ധ്രുവും, തേജസ്സും
ത്രിവർണ്ണവുമായ് വരുമ്പോൾ
മരണം തൂവും മിഗ്
ജനാധിപത്യക്ഷേത്രത്തിനുൾമുറിയിൽ
ആരുടെ കൈമുദ്രയിലായിരിക്കും
മിഗ് ചിറകുകൾ
ആകാശത്തേയ്ക്കുയരുന്നത്

തകരുന്ന സങ്കല്പങ്ങളിൽ
ഈറനാർന്ന പ്രഭാതങ്ങൾ
നോവുകൾ,
കണ്ണുനീർത്തുള്ളികൾ...

February 1, 2015
IST 10.28 PM Sunday