Thursday, February 5, 2015

February 6, 2015
IST 8.00 AM Friday


ചിന്തയുടെയുൾഗ്രന്ഥശാലയിൽ


ഗ്രാമവഴിയിൽ അരയാലും
മൺ തരികളും, മാവുകളും
കല്പവൃക്ഷങ്ങളുമായിരുന്നു
ശുഭ്രനിറമാർന്ന ചെമ്പകപ്പൂവുകൾ
കൊഴിഞ്ഞുവീണുണർന്ന സുഗന്ധവുമായ്
നെൽപ്പാടങ്ങൾക്കരികിലൂടെ
നടന്നുനീങ്ങും പ്രഭാതങ്ങളിൽ
ആകാശ ഗ്രഹങ്ങൾ
ഗ്രാമചിത്രങ്ങളിൽ
ദൈവികപരിവേഷമുള്ള
തിളക്കമായിരുന്നു
നാസയുടെ യന്ത്രചെപ്പുകളിലൂടെ
ഗ്രഹമൊഴികളെഴുതിയ
കടലാസുതുണ്ടുകൾ കൈയിലേറ്റി
നഗരം വളർന്നപ്പോൾ
ആര്യഭടനെയും, വരാഹമിഹിരനെയും
മനസ്സിലേറ്റി ഗ്രാമം
ഗ്രാമം വളരുമ്പോഴും ദൂരെദൂരെയുള്ള
നക്ഷത്രങ്ങൾ തിളങ്ങുമ്പോഴും
റോവറും, ക്യൂരിയോസിറ്റിയും, മംഗൾയാനും
നഗരങ്ങളിൽ നിന്ന് മെല്ലെ
ഗ്രാമത്തെയുമുൾക്കൊണ്ട് ലോകത്തെയുണർത്തി
ചിന്തയുടെയുൾഗ്രന്ഥശാലയിൽ
ആകാശഗ്രഹങ്ങൾ  മുദ്രയേകിയൊഴുകി...

No comments:

Post a Comment