Tuesday, February 10, 2015

February 12, 2015
IST 10.25 AM Wednesday

ഘനരാഗങ്ങളുറയും ഭൂമദ്ധ്യരേഖയിൽ

ശീതകാലതണുപ്പിലുറങ്ങിയ
പുസ്തകങ്ങൾക്കരികിലൊരു
കവിത തേടിയൊടുവിൽ
ദീർഘപാതയിലൂടെ
ഘനരാഗങ്ങളുറയും ഭൂമദ്ധ്യരേഖയിൽ
തപസ്സാർന്ന മനസ്സ്
മൺ ചെപ്പുകളിൽ നിശ്ശബ്ദമായ
കനകസ്വപ്നങ്ങളുടെയിഴകൾ
പാകിയ മകരവെയിലിൽ
നിന്നുണർന്ന ഒരു പൂവിനുള്ളിൽ
പകുതിയുരുകിയ മഞ്ഞുകണം പോലെ
കവിതയുടെയടയാളപ്പാട് പോലെയൊരു
 കണ്ണുനീർത്തുള്ളി..
ആൾക്കൂട്ടമോടിയ വഴിയുലടഞ്ഞ
ചില്ലുജാലകത്തിനരികിൽ
ആകാശം കാണാനാവുമൊരു വിടവ്
ഈറനാർന്ന പ്രഭാതം നെയ്യും
സ്വർണ്ണനിറമാർന്ന സ്വരനൂലുകൾ
ഹൃദയത്തിലേയ്ക്കിറ്റിക്കുമൊരു
അഗ്രഹാരം..
കാനൽ ജലം തേടി കണ്ണെത്താദൂരം
വരെയും നീണ്ടുപോകും യാത്രപോലൊരു
നനുത്ത നോവ്
സ്വരങ്ങളുമനുസ്വരങ്ങളുമുലഞ്ഞുണർന്ന
മൺപൊട്ടുകളുലുണരും പുതുമയാർന്ന
രാഗമാലിക..

No comments:

Post a Comment