Saturday, February 7, 2015

February 8, 2015
IST 11.42 AM Sunday


ആദ്യാക്ഷരങ്ങൾ നീറ്റിയ കവിതയിൽ


ചുരങ്ങളിലൂടെ നീണ്ടുപോയ
പ്രകാശരഹിതമാം വഴിപോലെ
ഇരുണ്ട ശീതകാലപ്രഭാതങ്ങൾ
വെയിലൊഴുകാൻ വൈകിയ
തണുപ്പിനരികിൽ
നെരിപ്പോടിൻ കനൽതുണ്ടുകൾ
 അറ്റം പൊട്ടിയ
 ആദ്യാക്ഷരങ്ങൾ നീറ്റിയ കവിതയിൽ
കണ്ണുനീരിനുപ്പ്
കുടകപ്പാലകൾ പൂത്തുലയും
നിഗൂഢവനങ്ങൾക്കപ്പുറം
ചക്രവാളവും കടന്നാകാശത്തിലെ
നക്ഷത്രങ്ങൾ പോലെ
ചുറ്റുവിളക്കുകൾ തെളിയും
സന്ധ്യയിൽ
മഷിപ്പാടുകളിൽ മാഞ്ഞുതീർന്ന
ഒരു തുടം ഓർമ്മ
കഴുകിക്ലാവുതീരാതെ
നിലവറയിൽ മയങ്ങും കദനം
വഴിയരികിലെ ആൽ മരം ചുറ്റിയോടും
ഗ്രാമകവിതകൾ...

No comments:

Post a Comment